Monday, November 19, 2012

ഞാനോ ഗുരുനാഥന്‍



അവള്‍ ഒരു കുഞ്ഞുപൂവായിരുന്നു
വാടാമലരായി സൗരഭ്യം പരത്തി
പാരില്‍ ചിരിച്ചുല്ലസിക്കേണ്ടിയവള്‍

അവള്‍ എന്‍റെ ഭാര്യ ആയിരുന്നില്ല
കാമുകിയോ , കൂട്ടുകാരിയോ ആയിരുന്നില്ല
അവളൊരു ഭ്രാന്തിയോ , വേശ്യയോ ആയിരുന്നില്ല
എന്‍റെ മുന്നില്‍ അവള്‍ വന്നത് പഠിക്കുവാന്‍ ആയിരുന്നു
അവളെന്‍റെ ശിഷ്യ ആയിരുന്നു.

സ്നേഹമാകേണ്ട ഗുരു  -
കാമത്തിന്‍ കരങ്ങള്‍ നീട്ടി
ആ കുഞ്ഞു കുസുമത്തിന്‍ ഇതളുകള്‍ നുള്ളി.

വൈകി... വളരെ വൈകി ഞാന്‍ ഓര്‍ക്കുന്നു
എന്‍റെ ക്രൂരത -
നിന്‍റെ വേദന ..., ഭയം ....

കൊഴിഞ്ഞ ഇതളുകള്‍ ഇന്ന്  എന്‍ ഹൃദയത്തില്‍ മുള്ളായി  -
കൂരമ്പായി കുത്തി നീറുന്നു
മരണംപോലും മോക്ഷമേകാന്‍ മടിക്കും ഈ ജീവിതം -
നരകതുല്യമായ് ജീവിച്ചു തീര്‍ക്കുന്നു ഞാന്‍ 




*********
സുഹൃത്തായ അദ്ധ്യാപകന്‍ ഒരിക്കല്‍ ഏറ്റുപറഞ്ഞത്
*********

7 comments:

  1. സ്നേഹമാകേണ്ട ഗുരു-
    കാമത്തിന്‍ കരങ്ങള്‍ നീട്ടി
    ആ കുഞ്ഞു കുസുമത്തിന്‍ ഇതളുകള്‍ നുള്ളി...
    ഈ ഏറ്റുപറച്ചിലിന്റെ വരികള്‍ മനസ്സില്‍ വല്ലാതെ വിങ്ങുന്നു... ആശംസകള്‍ നിധീഷേ...

    ReplyDelete
  2. മരണംപോലും മോക്ഷമേകാന്‍ മടിക്കും

    ReplyDelete
  3. ഭയങ്കര സത്യത്തിന്റെ ക്രൂരത പകര്‍ന്നു.

    ReplyDelete

  4. നന്നായിരിക്കുന്നു..
    ആശംസകള്‍

    ReplyDelete
  5. നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  6. Ettuparachilo...!!?papikku ettuparachilil prayaschitham punya grandangalil matram..karanakkuttikkittonnu pottikkamayirunnille..!!?

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....